ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്ന നയം അടിച്ചേല്‍പ്പിക്കുന്നെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി വാട്സാപ്പ്. ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോകുന്ന പശ്ചാത്തലത്തിലാണ് വാട്സാപ്പ് വിശദീകരണവുമായെത്തിയത്.
സ്വകാര്യ സന്ദേശങ്ങളോ സെന്‍സിറ്റീവ് ലൊക്കേഷന്‍ ഡേറ്റയോ ഫേസ്ബുക്കുമായി പങ്കിടില്ലെന്ന് വാട്സാപ്പ് വ്യക്തമാക്കി. പുതിയ നയം ബിനിസ് അക്കൗണ്ടുകള്‍ക്ക് മാത്രം ബാധകമായതാണെന്നും വാട്സാപ്പ് വിശദീകരിച്ചു.
ആശയവിനിമയത്തിന്റെ സ്വകാര്യത നൂറ് ശതമാനം ഉറപ്പാക്കും. വാട്സാപ്പിനോ ഫേസ്ബുക്കിനോ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ല. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ കൈമാറുന്ന സന്ദേശങ്ങളുടെ സ്വീകാര്യതയെ പുതിയ നയംഒരു തരത്തിലും ബാധിക്കില്ലെന്നും വാട്സാപ്പ് കൂട്ടിച്ചേര്‍ത്തു.
പുതിയ നയവും സേവന നിബന്ധനകളും 2021 ഫെബ്രുവരി എട്ടിനകം അംഗീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് വാട്സാപ്പ് അറിയിച്ചിരുന്നു.