Columns Videos

വാക്സിനേഷനെ പറ്റി തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഹര്‍ഷ വര്‍ദ്ധന്‍

Written by Subhash Krishnan

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടു. വാക്‌സിനേഷന്റെ നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിച്ചു.

വാക്‌സിന്‍ വിതരണത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ പാടില്ല.നാളെ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 കേന്ദ്രങ്ങളില്‍ ഡ്രൈറണ്‍ നടത്തും. വാക്സിന്‍ കുത്തിവയ്ക്കുന്നവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്- ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയെ അരമണിക്കൂര്‍ നിരീക്ഷിക്കേണ്ടതടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ കൈമാ റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി രണ്ടാം തീയതി രാജ്യത്ത് ആദ്യ ഘട്ട ഡ്രൈ റണ്‍ നടത്തിയിരുന്നു.

About the author

Subhash Krishnan

Leave a Comment

error: Content is protected !!