Kerala

അവകാശലംഘനം സമ്മതിച്ച് തോമസ് ഐസക്

ആലപ്പുഴ: സിഎജി ഫൈനല്‍ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചതെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന വിവാദങ്ങളെ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് തോമസ് ഐസക് ഇക്കാര്യം സമ്മതിച്ചത്. സിഎജിയുടെ റിപ്പോര്‍ട്ട് താന്‍ ചോര്‍ത്തിയത് ന്യായീകരിക്കാനാണ് തോമസ് ഐസക് വാര്‍ത്താസമ്മേളനം വിളിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സിഎജി ശ്രമിച്ചില്ലെന്നും ചില താത്പര്യങ്ങള്‍ക്കനുസൃതമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഐസക് ആരോപിച്ചു. ഭരണഘടന ലംഘനം നടത്തുകയും അതിനെ പലവിധത്തില്‍ ന്യായീകരിക്കുകയും ചെയ്യുന്ന ധനമന്ത്രിയുടെ നിലപാടില്‍ രാഷ്ട്രീയ നിരീക്ഷകര്‍ അത്ഭുതം കൂറിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവിട്ടതിലൂടെ ധനമന്ത്രി അവകാശലംഘനം നടത്തിയെന്ന് സിപിഎം എംഎല്‍എ ജെയിംസ് മാത്യു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു. ഇതോടെ ഭരണഘടനാപരമായി തോമസ് ഐസക്കിനെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷകക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.

About the author

Admin

Leave a Comment

error: Content is protected !!