Kerala

അഞ്ചു കോടി പിടിച്ചെടുത്തു; ബിലീവേഴ്‌സ് ചര്‍ച്ചില്‍ റെയ്ഡ് തുടരുന്നു

തിരുവല്ല: കെ.പി. യോഹന്നാന്റെ തട്ടിപ്പുകള്‍ വെളിച്ചത്തേക്ക്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. വിദേശ വിനിമയ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വ്യാപകമായി ഫണ്ട് വാങ്ങിയെന്നും ഇത് ഉപയോഗിച്ച് സ്വത്തുക്കളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയെന്നതാണ് ബിലീവേഴ്സ് ചര്‍ച്ചിനെതിരായ പരാതി. അനധികൃതമായി ആറായിരം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ബിലീവേഴ്സ് ചര്‍ച്ച് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ആദായനികുതി വകുപ്പ് ഇതുവരെ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ബിലിവേഴ്സ് ചര്‍ച്ചിന്റെ നാല്‍പതോളം സ്ഥാപനങ്ങളില്‍ കണക്കെടുപ്പ് തുടരുകയാണ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന മൂന്നരക്കോടിയലധികം രൂപയാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ഇത് കൂടാതെ സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡല്‍ഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. കണക്കില്‍പ്പെടാത്ത 5 കോടി രൂപ ഉള്‍പ്പെടെയാണ് ഇത്. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. ഇന്നലെ തിരുവല്ലയില്‍ സഭ ആസ്ഥാനത്തുള്ള വാഹനത്തിന്റെ ഡിക്കിയില്‍ നിന്ന് 57 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ അടക്കം വിവിധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം ഉള്ളതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്.

About the author

Admin

Leave a Comment

error: Content is protected !!