തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നിലേക്കെത്തും മുന്‍പെ ഏകാധിപത്യം ഊട്ടിയുറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. തന്റെ കൂടെയുള്ള മന്ത്രിമാരെയടക്കം കാല്ച്ചുവട്ടിലാക്കുന്നതിനായി റൂള്‍സ് ഓഫ് ബിസിനസില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉടന്‍ നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പുതന്നെ സിബിഐ അന്വേഷണത്തിനുള്ള അനുമതി പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ഘടകക്ഷി മന്ത്രിമാരുടെ എതിര്‍പ്പുമൂലം വിവാദത്തിലായ വിഷയമാണ്. വരുന്ന നാലിനു ചേരുന്ന മന്ത്രിസഭയില്‍ ഇക്കാര്യങ്ങളെല്ലാം അംഗീകരിപ്പിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. സിബിഐയെ തടയാനുള്ള നീക്കത്തിനെതിരാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്രസര്‍ക്കാരിനെ പ്രകോപിപ്പിക്കുന്ന നടപടികള്‍ക്ക് മുതിരരുതെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. കേന്ദ്രത്തെ പിണക്കിയാല്‍ തന്റെ മകന്റെ കേസ് എന്തായി തീരുമെന്നറിയാതെ വലയുകയാണ് ഇപ്പോള്‍ അദ്ദേഹം. കേരളത്തില്‍ മാത്രം അഡ്രസുള്ള അന്താരാഷ്ട്ര പാര്‍ട്ടി അപ്രത്യക്ഷമാവാതിരിക്കണമെങ്കില് അനങ്ങാതിരിക്കണമെന്നാണ് ഭൂരിപക്ഷം സിപിഎം നേതാക്കളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പിണറായി വിജയന് എന്തുനടപടിയെടുക്കും എന്ന ആകാംക്ഷയും നിലനില്‍ക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പരമാവധി വോട്ട് നേടാനായി പൊതുജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന തരത്തിലുള്ള ചില തീരുമാനങ്ങളും എടുക്കാന്‍ സാധ്യതയുണ്ട്. ഇഡിയോട് സഹകരിക്കാതെ നില്ക്കുന്ന ബിനീഷ് കോടിയേരിയും പിണറായി വിജയനും ചേര്‍ന്നാല്‍ സിപിഎം കേരളത്തില്‍ നിന്നും കെട്ടുകെട്ടേണ്ടിവരും എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.