International

പാക്കിസ്ഥാനില്‍ ആഭ്യന്തരകലാപം രൂക്ഷമാകുന്നു

കറാച്ചി: കൊറോണ വിതച്ച ദുരിതത്തില്‍ നിന്നും കരകയറാനാവാതെ നില്‍ക്കുന്ന പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. പോലീസും പട്ടാളവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ആഭ്യന്തരയുദ്ധത്തിലേക്ക് വാതില്‍ തുറന്നത്. പട്ടാളവും പോലീസും തമ്മിലുള്ള പ്രശ്‌നത്തിനിടയിലേക്ക് പൊതുജനങ്ങള്‍ കൂടി വന്നതോടെ കലാപം നിയന്ത്രണാതീതമായിരിക്കുകയാണ്. നിരവധി പേരാണ് തെരുവുകളില്‍ മരിച്ചു വീഴുന്നത്. കറാച്ചിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്‌ഫോടനം ഉണ്ടായത് പ്രശ്നങ്ങളുടെ വ്യാപ്തി കൂട്ടി. കറാച്ചിയിലെ ഗുല്‍ഷന് ഇ ഇക്ബാല്‍ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു.സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. ചൊവ്വാഴ്ച കറാച്ചിയിലെ ഒരു ബസ് സ്റ്റോപ്പില്‍ സ്‌ഫോടനമുണ്ടായിരുന്നു. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ചും വിവരം ലഭിച്ചിട്ടില്ല. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി റാലി നടത്തുന്നതിനിടെയാണ് സ്‌ഫോടനങ്ങള്‍ നടന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനായി സിന്ധ് പോലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടു പോയതോടെയാണ് കറാച്ചിയില്‍ സംഘര്‍ഷം രൂക്ഷമായത്. പലയിടത്തും പോലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ കറാച്ചി പോലീസില്‍ സമ്മര്‍ദം ചെലുത്തുന്നതിന് വേണ്ടിയാണ് സിന്ധ് പ്രവിശ്യ പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്ധ് പോലീസും പാക് സൈന്യവും തമ്മിലുണ്ടായ വെടിയ്പ്പില്‍ പത്തോളം പോലീസുകാരും അഞ്ച് പട്ടാളക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചുവെന്ന് വിദേശ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചി സര്‍വകലാശാലയ്ക്കു സമീപം വന്‍ സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. കറാച്ചിയിലെ മിക്ക പോലീസ് സ്റ്റേഷനുകളുടെയും നിയന്ത്രണം പാക് സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇമ്രാന്‍ ഖാന്‍ ഭരണകൂടത്തിനെതിരെ പ്രതിപക്ഷസഖ്യം നടത്തിയ റാലിയില്‍ പങ്കെടുത്തതിനു പിന്നാലെ നവാസ് ഷെരീഫിന്റെ മരുമകന്‍ മുഹമ്മദ് സഫ്ദറിനെ അറസ്റ്റ് ചെയ്തു. കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ മോചിതനായി. എന്നാല്‍ സഫ്ദറിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവിടീക്കാനായി സിന്ധ് പ്രവിശ്യ പോലീസ് മേധാവി മുഷ്താഖ് മെഹറിനെ സൈന്യം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ പോലീസ് പ്രകോപിതരായി. പലയിടത്തും സൈന്യവും പോലീസും തമ്മില്‍ വെടിവയ്പുണ്ടായി.

About the author

Vishwam

Leave a Comment

error: Content is protected !!