India International Kerala

ലൈഫ് മിഷന്‍: യുഎഇ സഹകരണത്തിന് അനുമതി തേടിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിന് ഇരുട്ടടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െ വെളിപ്പെടുത്തല്‍. ലൈഫ് മിഷനില്‍ യുഎഇയുമായി സഹകരിക്കാന്‍ കേരളം അനുമതി തേടിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായ സിപിഎം സര്‍ക്കാര്‍ ലൈഫ് മിഷന്‍ വിവാദം ഉയര്‍ന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു. എന്നാല്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യായീകരണത്തില്‍ മാത്രമാണ് സിപിഎം പിടിച്ചുനിന്നിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രോട്ടോക്കോള്‍ ലംഘനം സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ വെട്ടിലായിരിക്കുകയാണ്. പ്രളയത്തിന്റെ മറവില്‍ പാര്‍ട്ടി ഫണ്ട് ശേഖരണത്തിനെന്നോണമാണ് സിപിഎം മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശരാജ്യ സന്ദര്‍ശനങ്ങളെ കണ്ടിരുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയും പ്രളയത്തിന്റെ മറവില്‍ പാര്‍ട്ടി ഫണ്ട് പിരിച്ചും കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയില്‍ വ്യക്തമാക്കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും അനുമതി തേടിയില്ലെന്നും വിദേശകാര്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. റെഡ് ക്രസന്റുമായി ചേര്‍ന്ന് ലൈഫ് പദ്ധതി നടപ്പാക്കുന്നതിനു കേരളം അനുമതി തേടിയില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്നും കേന്ദ്രം വ്യ്ക്തമാക്കി. പ്രളയകാലത്തു യുഎഇയില്‍നിന്നുള്ള സഹായത്തിനു കേന്ദ്രം നിയന്ത്രണം നിര്‍ദേശിച്ചിരുന്നു. ദുരിതാശ്വാസ സഹായമെന്ന നിലയ്ക്ക് ഭവനപദ്ധതിക്കായി വിദേശത്തുനിന്നു പണം വാങ്ങണമെങ്കില്‍ ദേശീയ ദുരന്ത നിവാരണനിധിയെ അറിയിക്കണമെന്ന ചട്ടവും സംസ്ഥാനം പാലിച്ചിട്ടില്ല. ലൈഫ് മിഷന്റെ കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം നിലപാട് വ്യക്തമാക്കിയതോടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ പരാതിയില്‍ കേന്ദ്രം നടപടിയെടുക്കാന്‍ സാധ്യതയേറി. റെഡ് ക്രസന്റില്‍ നിന്നുള്ള സഹായത്തിനായി ലൈഫ് മിഷന്‍ സിഇഒ ഒപ്പിട്ട ധാരണാപത്രത്തിന്റെ ഉള്ളടക്കം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

About the author

Vishwam

Leave a Comment

error: Content is protected !!