International

കൊറോണയില്‍ത്തട്ടി അധോലോകം അവസാനിക്കുന്നു

ന്യൂഡല്‍ഹി: നിരവധി രാജ്യങ്ങളുടെ ഉറക്കം കെടുത്തിയ വിവിധ അധോലോക സംഘങ്ങള്‍ കൊറോണയുടെ വ്യാപനത്തോടെ അവസാനിക്കുകയാണ്. ഇന്ത്യയില്‍ ഹാജി മസ്താനും ഇബ്രാഹിം ദാവൂദുമെല്ലാം അരങ്ങുവാണിരുന്ന അധോലോകവുമായി പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയടക്കം ബന്ധം സ്ഥാപിച്ചിരുന്നു. ചില പാശ്ചാത്യരാജ്യങ്ങളില്‍ ഇത്തരം അധോലോകസംഘങ്ങളുടെ സ്വാധീനം ആര്‍ക്കും ഊഹിക്കാന്‍ പോലും സാധിക്കില്ല. മതതീവ്രവാദം വളര്‍ത്തുന്നതിലും മയക്കുമരുന്ന് കച്ചവടത്തിലുമെല്ലാം ഇവരുടെ പങ്ക് വലിയൊരളവുവരെ പരസ്യമായിരുന്നു. എന്നാല്‍ ചൈനയിലെ ലാബില്‍ നിന്നും മരണദൂതുമായെത്തിയ കൊറോണ എന്ന വൈറസ് ഈ അധോലോകത്തിന്റെ നടുവൊടിച്ചിരിക്കുകയാണ് ഇപ്പോള്‍. എഫ്ബിഐ തൊട്ടുള്ള അമേരിക്കയുടെ നൂറായിരം സംഘടനകള്‍ വര്‍ഷങ്ങള്‍ തലപുകച്ചിട്ടും നിരവധി പദ്ധതികള്‍ പ്ലാനിട്ടിട്ടും നടക്കാതെ പോയ ഇക്കാര്യം ഇപ്പോള്‍ ചെയ്തിരിക്കുന്നത് ഒരു വൈറസാണ്. കൊറോണയില്‍ തട്ടി ലോകം നിലച്ചപ്പോള്‍ ലോകവ്യാപകമായി പ്രതിസന്ധിയിലായത് തീവ്രവാദ സംഘടനകളും മാഫിയകളും കൂടിയാണ്. ഒരു പക്ഷേ കൊറോണകൊണ്ട് മനുഷ്യ കുലത്തിന് ഉണ്ടായ ഏക ഗുണവും ഇതുതന്നെയാണെന്ന് പറയാം. പെട്രോ ഡോളര്‍ തൊട്ട് കറുപ്പുകച്ചവടത്തില്‍നിന്ന് കിട്ടുന്ന പണമായിരുന്നു ഇസ്ലാമിക തീവ്രവാദ സംഘടനകളായ താലിബാന്റെയും അല്‍ഖായിദയുടെയും പ്രധാന വരുമാന മാര്‍ഗം. മധ്യപൗരസ്ത്യ ദേശത്തുനിന്നുള്ള ശക്തമായ ഫണ്ടിംഗ് ആയിരുന്നു ഐഎസിസിന്റെ പ്രവര്‍ത്തന മൂലധനം.

യസീദീ സ്ത്രീകളെ ടെലിഗ്രാമില്‍ വിലപേശി വിറ്റും എണ്ണപ്പാടം കൊള്ളയിടിച്ചും തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ടും ഈ ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ കോടികള്‍ സമ്പാദിച്ചു. എന്നാല്‍ ക്രൂഡ് ഓയില്‍ വില മൈനസിലേക്ക് താഴുകയും മിഡില്‍ ഇസ്റ്റില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയും ചെയ്തതോടെ ഇവര്‍ ശരിക്കും കെണിയിലാണ്. നേരത്തെ തന്നെ വമ്പന്‍ പ്രതിസന്ധിയിലായിരുന്നു ഐഎസ് തീവ്രാവാദികള്‍. നാലുപാടുനിന്നുമുള്ള ആക്രമണം വഴി ഒറ്റപ്പെട്ടതോടെ ഉടുതുണിക്ക് മറുതുണിയില്ലാതെ, ‘ഐഎസ് വധുക്കള്‍’ എന്ന് അറിയപ്പെടുന്ന ഇക്കൂട്ടരിലെ സ്ത്രീകള്‍ ജന്മനാടുകളിലേക്ക് തിരിച്ചുപോകാന്‍ പദ്ധതിയിട്ടത്, നേരത്തെ വലിയ വാര്‍ത്തയായിരുന്നു. ഇങ്ങിനെ പ്രതിസന്ധികളില്‍ കിടന്ന് നട്ടം തിരിയവെയാണ് കൊറോണ എത്തുന്നത്. പതിനായിരം ആറ്റംബോംബുകള്‍ കൊണ്ട് കഴിയാത്തത് ഒരു വൈറസിനെ കൊണ്ട് കഴിയുഞ്ഞുവെന്നാണ് പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. ടണലുകള്‍ ഉണ്ടാക്കി അണ്ടര്‍ ഗ്രൗണ്ടിലൂടെ യാത്രചെയ്യുന്ന മെക്‌സിക്കല്‍ മയക്കമുരുന്ന് മാഫിയയൊക്കെ ശരിക്കും പത്തി താഴ്ത്തി. ഇപ്പോള്‍ മെക്‌സിക്കോ കോവിഡിനെ നേരിടാന്‍ ചെയ്യുന്നത് കോടീശ്വരന്മാരായ ഇത്തരം മയക്കുമരുന്ന് മാഫിയ തലവന്മാരുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുക എന്നതാണ്. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ പാശ്ചാത്യ ശക്തികള്‍ സിറിയയിലും ഇറാഖിലും നടത്തിയ വന്‍ മുന്നേറ്റങ്ങളില്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ് ലോകമെമ്പാടും ഇസ്ലാമിന്റെ രാജ്യം ഉണ്ടാക്കുമെന്ന് പ്രതിജ്ഞയെടുത്ത് മുന്നോട്ടുവന്ന ഇസ്ലാമിക് സ്റ്റേറ്റ്.

കടുത്ത ദാരിദ്ര്യമാണ് ഇപ്പോള്‍ ഐഎസിന്. അതിനിടയിലാണ് കൊറോണ വന്നത്. ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകര്‍ഷിച്ച നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാന്‍ സംഘടനയ്ക്ക് ആവുന്നില്ല. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേര്‍ ഐഎസില്‍ നിന്ന് തിരിച്ചുപോവുകയാണ്. എണ്ണയുടെ കരിഞ്ചന്ത വില്‍പനയിലൂടെ മാത്രം പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളറാണ് ഐഎസ് ഭീകരര്‍ക്ക് ലഭിച്ചിരുന്നത്. തങ്ങളുടെ നിയന്ത്രണ മേഖലയിലുള്ള എണ്ണപ്പാടങ്ങളില്‍ നിന്നെടുക്കുന്ന പ്രെട്രോള്‍ കള്ളക്കടത്തുകാര്‍ക്ക് മറിച്ചു വിറ്റാണ് ഇവര്‍ പണം കൊയ്യുന്നത്. ഇത് മേഖലയില്‍ വലിയൊരു മാഫിയക്കുകൂടി വകവെച്ചു. മെക്സിക്കോയിലും ഇറ്റലിയിലും ഉള്ള മയക്കുമരുന്ന് മാഫിയകളില്‍ ഒരു വിഭാഗം ഇതൊരു സൈഡ് ബിസിനസായും ഏറ്റെടുത്തു. മെക്്‌സിക്കോയിലെയും ഇറ്റലിയിലെയും മയക്കുമരുന്നു മാഫിയയുടെ ഉപഭോക്താക്കള്‍ ഏറെയും യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളായിരുന്നു. യാക്കൂസ, എന്‍ദാങ്ങ്ഗ്രത്തെ തുടങ്ങിയ ലോകത്തെ വിറപ്പിക്കുന്ന അധോലോക സംഘങ്ങള്‍ കൂടി ഈ മാഫിയയില്‍ കണ്ണിയായി. ഇറാഖിലെയും സിറിയയിലെയും ഐഎസ് അധിനിവേശ പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതോടെ ഈ വിപത്തിന് തടയിടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കായി. തട്ടിക്കൊണ്ടു പോകലും അതിലൂടെയുള്ള മോചന ദ്രവ്യങ്ങളുമായിരുന്നു ഐസിസിന്റെ മറ്റൊരു വരുമാനമാര്‍ഗം.

ലോകമെമ്പാടും ഇവര്‍ നന്നായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. 20 ദശലക്ഷം ഡോളറാണ് ഇതുവഴി ഐഎസിന് പ്രതിവര്‍ഷ വരുമാനം. യസീദി സ്ത്രീകളെ വിറ്റും കോടികളാണ് ഐഎസ് ഉണ്ടാക്കിയത്. സ്മാര്‍ട് ഫോണ്‍ ആപ്പുകളിലൂടെയാണ് ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ കൈമാറിയിരുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവര്‍ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉള്‍പ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്‌പോസ്റ്റുകള്‍ വഴി ഇവര്‍ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രധാന വരുമാന മാര്‍ഗം ഇതൊന്നുമായിരുന്നില്ല. ശതകോടീശ്വരന്മാരില്‍ നിന്നും സംഘടനകളില്‍നിന്നും ചില രാജ്യങ്ങളില്‍നിന്നും സംഭാവനകളായി വന്‍തോതില്‍ ഇവര്‍ക്ക് പണം ലഭിക്കുന്നുണ്ടായിരുന്നു. ഈ നെറ്റ്‌വര്‍ക്ക് തകര്‍ന്നതും ഐഎസിന് വലിയ അടിയായി. ഇപ്പോള്‍ പാക്കിസ്ഥാനില്‍നിന്നുപോലും ഡയറക്ട് ഫണ്ടിങ്ങ് ഐഎസിന് സാധ്യമാവുന്നില്ല. എന്നാല്‍ എത്രയൊക്കെ ശ്രമിച്ചിട്ടും രഹസ്യമായി ഐസിന് ചില രാജ്യങ്ങളുടെയും ചില കോടീശ്വരുടെയും പിന്തുണ കിട്ടിയിരുന്നു.

പക്ഷേ കോവിഡ് വന്നതോടെ അതും ഇല്ലാതായി. ഇസ്ലാമികചര്യകളില്‍ അടിയുറച്ച് വിശ്വസിച്ചുകൊണ്ട് രൂപം കൊടുത്ത താലിബാന്‍ ഇന്ന് അനിസ്ലാമികം എന്ന് കരുതുന്ന മയക്കുമരുന്ന് കള്ളക്കടത്തിലൂടെയാണ് കോടികള്‍ കൊയ്യുന്നത്. മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടല്‍ വഴി അമേരിക്കയിലും യൂറോപ്പിലും എത്തുന്ന മയക്കുമരുന്നിന്റെ 60 ശതമാനവും എത്തുന്നത് താലിബാന്‍ വഴിയാണ്. ഈ സാഹചര്യത്തില്‍ അഫ്ഗാനില്‍നിന്ന് യുഎസ് സൈനികരെ പിന്‍വലിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം ലോകം ആശങ്കയോടെയാണ് കണ്ടത്. ഇപ്പോള്‍ താലബാന് അഫ്ഗാനില്‍ പാതി ഭാഗം മാത്രമേ അധീനതയില്‍ ഉള്ളൂ. യുഎസ് പിന്മാറുന്നതോടെ വളരെ പെട്ടെന്ന് ഇവിടെ രാഷ്ട്രീയ അട്ടിമറി ഉണ്ടാകാനും സാധ്യതയുണ്ടായിരുന്നു. മയക്കുമരുന്ന് മാഫിയയുടെ ആഗോള തലസ്ഥാനമായി അഫ്ഗാന്‍ മാറാന്‍ സാധ്യതയുമുണ്ടായി. പക്ഷേ അവിടെയും രക്ഷകനായി എത്തിയത് കൊറോണയാണ്. ലോകം ഭാഗികമായി ഷട്ട് ഡൗണ്‍ ചെയ്യപ്പെട്ടതോടെ മയക്കുമരുന്നിന്റെ സപ്ലൈ ചെയിന്‍ മുറഞ്ഞു. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാന്‍ തങ്ങളുടെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ടിംഗ് കണ്ടെത്തുന്നത്.ലോകത്തിലെ ഏറ്റവും വലിയ ഭീകര സംഘടന അല്‍ഖ്വായിദയോ, ഇസ്ലാമിക് സ്റ്റേറ്റോ അല്ല മെക്‌സിക്കോയിലെ ലഹരിമരുന്നു രാജാവ് ജാക്വീന്‍ ഗുസ്മാന്റെ നേതൃത്വത്തിലുള്ള സിനലോവ കാര്‍ട്ടലാണെന്നാണ് അമേരിക്ക പറയുന്നത്. മെകസിക്കോയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ഡ്രഗ് കാര്‍ട്ടലുകള്‍ നടത്തിയ കൊള്ളയും കൊലയും ക്രൂരതയും നോക്കിയാല്‍ അത്് ഐഎസിനും മുകളില്‍ പോവും. 2006 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ 60,000 പേരാണ് ലഹരിമാഫിയകളുടെ കുടിപ്പകയില്‍ ജീവിതം ഹോമിക്കപ്പെട്ടത്. ഒരോ അരമണിക്കൂറിലും മെക്‌സിക്കോയില്‍ ഒരാള്‍ വീതം കൊല്ലപ്പെടുന്നുവെന്നു മെക്‌സിക്കന്‍ ഭരണകൂടം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

About the author

Vishwam

1 Comment

  • രാഷ്ട്രാവർത്തയുടെ ലിങ്ക് whatsapp ഇൽ share ചെയ്യുമ്പോ കാണിക്കുന്ന ലിങ്ക് അഡ്രസ്സ് കണ്ടാൽ അതിൽ കേറിനോക്കാൻ തോന്നാത്ത വിധം മോശം ആണ്. ആ ലിങ്ക് ഒന്നു നന്നാക്കിയാൽ കൊള്ളാം.

Leave a Comment