ന്യൂഡല്‍ഹി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാഅത്തിന് നേതൃത്വം നല്കിയ മൗലാന സാദ് മൂലമാണ് രാജ്യത്ത് ചൈനീസ് വൈറസ് നിയന്ത്രണമില്ലാതെ പടര്‍ന്നതെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത ഏകദേശം 170 പേരുടെ മൊഴി രേഖപ്പെടുത്തിയതിലൂടെയാണ് ഡല്‍ഹി പോലീസ് ക്രൈബ്രാഞ്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. മൗലാന സാദിന്റെ മക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു. മിക്കവരും മര്‍ക്കസില്‍ നിന്ന് പുറത്തുപോകാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഇവരെ മൗലാന സാദ് തടയുകയായിരുന്നെന്നും ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലൂടെ വ്യക്തമായെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പോലീസിന്റെ അറിയിപ്പ് വകവയ്ക്കാതെ ജമാഅത്തികളെ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തുടരാന്‍ മന:പൂര്‍വം പ്രേരിപ്പിച്ചതായി ക്രൈംബ്രാഞ്ച് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.