India Kerala

പഞ്ചാബിലെ മലയാളികള്‍ കേരളത്തിലേക്ക് വരേണ്ടെന്ന് സര്‍ക്കാര്‍

തൃശൂര്‍: കൊറോണയെ പ്രതിരോധിക്കാന്‍ ലോകത്തിന് മാതൃകയെന്ന് പിണറായി വിജയനും കൂട്ടരും സ്വയംപാടി പുകഴ്ത്തുന്ന കേരള മോഡല്‍ മലയാളികളെ കൊലയ്ക്കു കൊടുക്കുന്നതിനു തുല്യമെന്ന് ആരോപണം. ലോക്ക് ഡൗണില്‍ പഞ്ചാബില്‍ കുടുങ്ങിയ മലയാളികളെ പഞ്ചാബ് സര്‍ക്കാരിന്റെ ചിലവില്‍ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ മറുപടി നല്‍കാതെ മലയാളികളെ അവഗണിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ വരുന്നതിനെ എതിര്‍ക്കാന്‍ നടത്തിയ കേരളത്തിന്റെ ശ്രമം പാളിയതിനാലാണ് കുറച്ചുമലയാളികള്‍ ഇവിടെ എത്തപ്പെടുന്നത്. സ്വന്തം ചിലവില്‍ മലയാളികളെ തിരിച്ചെത്തിക്കാമെന്ന് അറിയിച്ച് മൂന്ന് തവണ പഞ്ചാബ് സര്‍ക്കാര്‍ കത്തയച്ചിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഗര്‍ഭിണികള്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ഉള്‍പ്പെടെ 1078 പേരാണ് കേരളത്തിലേക്കുള്ള മടക്ക യാത്രയ്ക്കായി പഞ്ചാബ് സര്‍ക്കാറിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശ്രമിക് തീവണ്ടികള്‍ ഓടാന്‍ ആരംഭിച്ച ഉടന്‍തന്നെ കേരളത്തിലേക്കുള്ളവരെ ആരോഗ്യ പരിശോധന നടത്തി തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്നും ഇതിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍. വെങ്കിട്ടരത്‌നം കേരള പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്ക്കാണ് കത്തയച്ചിരുന്നത്. കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നുമുള്ളവരെ ഒരേ തീവണ്ടിയില്‍ തിരിച്ചെത്തിക്കാനായി ബംഗളൂരു വഴി കൊച്ചിയിലേക്ക് തീവണ്ടി ഓടിക്കാമെന്നാണ് പഞ്ചാബാണ് അറിയിച്ചത്. മെയ് അഞ്ചിനും ഏഴിനുമായി ഇത്തരത്തില്‍ മൂന്ന് കത്തുകളാണ് പഞ്ചാബ് അയച്ചത്. എന്നാല്‍ ഒന്നിനും ഇതുവരെ കേരളം മറുപടി നല്‍കിയിട്ടില്ല. കേരളത്തില്‍ കുടുങ്ങിക്കിടക്കുന്ന പഞ്ചാബിലേക്കുള്ള 188 പേരുടെ മടക്ക യാത്രയ്ക്കും കേരളം ഇതുവരെ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ തീവണ്ടി ഓടിക്കാന്‍ സമ്മതമാണെന്ന് കര്‍ണാടക അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാവരേയും പഞ്ചാബ് സ്വന്തം ചിലവിലാണ് തിരിച്ചെത്തിക്കുന്നത്. അതേസമയം മരണത്തിന്റെ വ്യാപാരികള്‍ ഇങ്ങോട്ടു വരേണ്ട എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ആരോഗ്യ ഡേറ്റ വിറ്റ് സ്വന്തം പ്രശസ്ത ആഗോളതലത്തില്‍ എത്തിക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

About the author

Vishwam

Leave a Comment

error: Content is protected !!